12 March, 2016 12:03:01 PM


യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: വീടും സ്ഥലവും എഴുതിത്തരണമെന്നാവശ്യപ്പെട്ട് യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. കാസര്‍കോട് എസ്.ബി.ടി റോഡിലെ ഉഷാകുമാരി(40)യുടെ പരാതിയില്‍ ഭര്‍ത്താവ് വി. സുധാകരനെതിരെയാണ് കേസ്. സ്വത്ത് എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുന്നതിനാല്‍ ഉഷാകുമാരി മകനൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K