02 January, 2019 01:17:00 PM


നിയുക്തി 2019 ജോബ് ഫെയര്‍ 19ന് തൃക്കാക്കര കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍


കൊച്ചി: എംപ്ലോയ്‌മെന്റ്  വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് എറണാകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ ജനുവരി 19-ന് തൃക്കാക്കര കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിയുക്തി 2019 മെഗാ ജോബ്‌ ഫെയര്‍ സംഘടിപ്പിക്കുന്നു. മേളയില്‍ ഐറ്റി, സാങ്കേതിക, വിപണന മേഖലകളിലെയും, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലേക്കും പ്രമുഖരായ ഉദ്യോഗദായകരുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. ജോബ്‌ ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മുന്‍ വര്‍ഷത്തെപ്പോലെ തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.


മേളയില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വെബ്‌സൈറ്റ് (www.jobfestkerala.gov.in) തുറന്നു. 18-40 പ്രായപരിധിയിലുളള പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന  യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ഓറിയന്റേഷന്‍  ക്ലാസും ട്രെയിനിംഗും എറണാകുളം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നല്‍കും. ജോബ്‌ഫെസ്റ്റിനെ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K