27 January, 2016 11:00:04 PM


വിവധ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, സംസ്ഥാന ടൂര്‍ ഫെഡ്, കേരള വന ഗവേഷണ സ്ഥാപനം എന്നിവിടങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച. വിശദവിവരങ്ങള്‍ ചുവടെ.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് എജ്യുക്കേഷന്‍) : യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സ് /സയന്‍സ്/കോമേഴ്‌സിലുള്ള ബിരുദാനന്തര ബിരുദം, ബി.എഡ്/എം.എഡ്. പ്രായം - 45 നും 65 നും മധ്യേ. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/സോഷ്യല്‍ സയന്‍സിലുള്ള ബിരുദാനന്തര ബിരുദം. പ്രായം - 35 നും 65 നും മധ്യേ. കണ്‍സള്‍ട്ടന്റ് : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം പ്രായം 35-ല്‍ താഴെ. പ്രവൃത്തി പരിചയം, പ്രതിഫലം, ജോലിയുടെ സ്വഭാവം മുതലായവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.kespcr.kerala.gov.in) നിന്നോ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നോ ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍, വാന്‍ റോസ് ജംഗ്ഷന്‍, തിരുവനന്തപുരം - 695 034 എന്നി വിലാസത്തില്‍ ലഭിക്കണം. 

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു പ്രോജക്ട് ഫെലോയുടെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി എട്ട് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പീച്ചിയിലുള്ള ഓഫീസില്‍ നടത്തും. വെബ് സൈറ്റ് :www.kfri.res.in.

സംസ്ഥാന ടൂര്‍ ഫെഡില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ്, പ്രൊമോഷണല്‍ എക്‌സിക്യൂട്ടീവ്‌സ്, ഫീമെയില്‍ ടൂര്‍ കോര്‍ഡിനേറ്റേഴ്‌സ്, ഫ്രണ്ട് ഡസ്‌ക് എക്‌സിക്യൂട്ടീവ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. വിശദാംശവും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും.tourfedjobs@gmail.com-ലേക്ക് മെയില്‍ ചെയ്യാം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K