27 October, 2026 09:41:09 AM


കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്



കോട്ടയം: കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.  തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ  അടുത്ത ദിവസം തന്നെ ചർച്ച നടക്കുമെന്നും അറിയുന്നു. ഈ പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ കാര്യമായ ചെലവുകളൊന്നുമില്ല. വേണമെങ്കിൽ ജനുവരിയിൽത്തന്നെ കണ്ടെയ്നർ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന് ഇൻലാന്റ് വാട്ടർവേയ്സ് അതോറിറ്റിയുമായി നടത്തിയ ചർച്ചകളിൽ വ്യക്തമായിട്ടുണ്ട്. പൂർണ്ണ പിന്തുണ നൽകുന്ന പദ്ധതിക്കായി വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമില്ല. പദ്ധതി ആരംഭിച്ചാൽ കോട്ടയത്തിന്റെ മുഖഛായ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചരക്ക് നീക്കം സുഗമമാകുന്നതിന് പുറമെ റോഡിലെ തിരക്കും കുറക്കാനാകും. വിദേശത്തേക്ക് അയക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ഇവിടെയെത്തിയും, ദേശീയ ജലപാതകളിലൂടെ വലിയ ചരക്കിലെത്തിച്ച് പൊടി വഴി അറബിക്കടലിലെത്തിച്ച് വിഴിഞ്ഞത്തേക്ക് പോകാന്‍ കണ്ടെയ്നറുകളുമായി പോകുന്ന പദ്ധതിയാണിത്. കോട്ടയം മുതൽ വിഴിഞ്ഞം വരെ 180 കിലോമീറ്റർ ദൂരവും, 12 മുതൽ 14 മണിക്കൂർ യാത്രാസമയവുമാണ് കോട്ടയം പോർട്ട് വിഴിഞ്ഞത്തെത്താൻ വേണ്ടി വരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940