22 October, 2026 03:07:14 PM


ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.വി.അനുപമയെ മാറ്റി



തിരുവനന്തപുരം: ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് മാറ്റം. ഏവിയേഷൻ മെട്രോ, റെയില്‍വേ എന്നിവയുടെ ചുമതല തുടരും. ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംവിഡി ഉദ്യോഗസ്ഥ സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഡി ബാലമുരളിക്ക് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് സ്പെഷ്യല്‍ സെക്രട്ടറി സ്ഥാനവും ബാലമുരളിക്കാണ്. ഷർമിള മേരി ജോസഫിനെ സിവില്‍ സപ്ലൈസിൻ്റെ അധിക ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K