29 August, 2026 11:14:47 AM


അജ്മാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു



ദുബായ്‌: അജ്‌മാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു. ഉദുമ പടിഞ്ഞാർ തച്ചരക്കുന്നിൽ ബഷീർ (50) ആണ് മരണപ്പെട്ടത്. റൂമുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിക്കാരനായിരുന്നു ബഷീർ.  വെള്ളി രാവിലെ പാചകംചെയ്തുകൊണ്ടിരിക്കെ സിലിണ്ടർ പൊട്ടിത്തെറിക്കുയായിരുന്നു. ഭാര്യ: ഖൈറുന്നിസ (ഇച്ചിലങ്കാൽ). മക്കൾ: ഷാനിഫർ (ദുബായ്‌), ബുഷ്റ, ബുഷ്‌ത്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940