23 October, 2026 04:28:13 PM


സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ



സൗദി: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ. സുരക്ഷാ മുൻകരുതലുകളുടെയും ആഗോള തലത്തിലുള്ള സ്ഥിതിഗതി വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ വ്യക്തമാക്കി. പുതുക്കിയ ഉത്തരവ് പ്രകാരം റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾ ഈ മാസം 27 വരെയും നിർത്തിവെച്ചിട്ടുണ്ട്. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957