13 September, 2026 07:43:20 PM


ഹോര്‍മൂസ് കടലിടുക്കിന് സമീപം കപ്പലിന് നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു



തെഹ്‌റാന്‍: ദക്ഷിണ ഇറാന്‍ തീരത്ത് ഇറാനിയന്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഖ്വേഷം പ്രവിശ്യ ഗവര്‍ണറെ ഉദ്ധരിച്ച് ഇറാനിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഹെംഗാം ദ്വീപിന് സമീപം, ഖ്വേഷം ദ്വീപിന്റെ ഷിബ് ഡേറാസ് തീരത്ത് വച്ച് കപ്പല്‍ ആക്രമിക്കപ്പെട്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിന് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആരാണ് ആക്രമണത്തിന് പിന്നിലെന്നും കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഖ്വേഷം ഗവര്‍ണര്‍ അമിര്‍ തെയ്‌മോരി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919