22 October, 2026 09:25:00 AM


സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം



റിയാദ്: സൗദി എണ്ണപ്പാടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷായ്ബ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഇന്ത്യന്‍ പൗരനും ഒരു പാകിസ്താന്‍ പൗരനും ഉള്‍പ്പെടെ പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നേപ്പാളി, ഫിലിപ്പീന്‍സ് പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് സൗദിയുടെ ഊര്‍ജ മന്ത്രാലയം അറിയിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922