24 October, 2026 09:49:10 AM
ജോര്‍ദാനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു

ജോര്‍ദാന്‍: ജോര്‍ദാനിലെ കരാക് ഗവര്‍ണറേറ്റിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന വെടിവെപ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ 40 പേര്‍ ചികിത്സയിലാണ്. കാരക്ക് ഗവര്‍ണറേറ്റിലെ ഹമ്മൗദ് ഗ്രാമത്തിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. അജ്ഞാതരായ അക്രമകാരികളുമായി ഒരു വാഹനം സ്ഥലത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെ വാഹനത്തില്‍ നിന്നിറങ്ങിയവര്‍ അഞ്ച് മിനിറ്റ് നിര്‍ത്താതെ വെടിയുതിര്‍ത്തു. പള്ളിയുടെ പരിസരത്ത് വെള്ളിയാഴ്ച നടന്ന ഒരു ശവസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് 200ഓളം പേരുണ്ടായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അക്രമികള്‍ ഹാന്‍ഡ് ഗണും റൈഫിളുമായി പള്ളിയുടെ ഗേറ്റ് കടന്ന് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നാല് അക്രമികളാണ് വെടിവെപ്പിന് നേതൃത്വം നല്‍കിയതെന്നാണ് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പള്ളിയില്‍ മരണാനന്തര ചടങ്ങുകള്‍ ആരംഭിച്ച് 15 മിനിറ്റുകള്‍ക്കകം തന്നെ ആക്രമണം തുടങ്ങുകയായിരുന്നു. ആക്രമണത്തെ അതിശക്തമായി നേരിടുമെന്ന് ജോര്‍ദാന്‍ കിരീടാവകാശി അബ്ദുള്ള രണ്ടാമന്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.




