04 November, 2026 01:31:51 PM
റിയാദിലെ ഹൂതി ആക്രമണം; ഒരു ഇന്ത്യക്കാരന് കൂടി ദാരുണാന്ത്യം

സൗദി: റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന് കൂടി ദാരുണാന്ത്യം. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 14ആയി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.



