17 September, 2026 07:54:21 PM
സൗദിയില്‍ ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടം പതിച്ച് ഒരു മരണം; രണ്ട് പേര്‍ക്ക് പരിക്ക്

റിയാദ്: ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യെമന്‍ പൗരനാണ് കൊല്ലപ്പെട്ടതെന്ന് സൗദിയുടെ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു. ഒരു സൗദി വനിതയ്ക്കും പാകിസ്താന്‍ സ്വദേശിക്കുമാണ് പരിക്കേറ്റത്. സൗദിയിലെ തെക്കുപടിഞ്ഞാറന്‍ ഗവര്‍ണറേറ്റിലെ ത്വയിഫ് മേഖലയിലാണ് ആക്രമണം നടന്നതെന്ന് സൗദി സിവില്‍ ഡിഫന്‍സിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ സൗദിക്ക് നേരെയുള്ള ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.




