25 September, 2026 09:15:35 AM
കോംഗോയിൽ ബോട്ട് മറിഞ്ഞ് 41 മരണം; നിരവധി പേരെ കാണാനില്ല

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ബോട്ട് മറിഞ്ഞ് 41 മരണം. അപകടത്തില്‍ നിന്ന് 49 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ടാന്‍ഗനിക പ്രവിശ്യയിലെ കായലിലാണ് അപകടമുണ്ടായത്. ഏകദേശം നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് ഡിആര്‍സിയിലെ മാപേരയ്ക്ക് അടുത്ത് വെച്ചാണ് മറിഞ്ഞത്. ടാന്‍സാനിയയിലെ കിഗോമ തുറമുഖത്ത് നിന്ന് ഡിആര്‍സിയിലെ കാലെമി നഗരത്തിലേക്ക് പോകുകയായിരുന്നു ബോട്ട്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെ യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതായി കണ്ടെന്ന് രക്ഷപ്പെട്ട യുവതി ഡിആര്‍സിയിലെ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.




