27 August, 2026 09:45:14 AM


തിരൂരിൽ ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ



മലപ്പുറം :  കോയമ്പത്തൂർ-മംഗളൂരു ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ടോയ്‌ലറ്റിൽ വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. റോയൽ രാജു (30) ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമായിരുന്നു സംഭവം. യുവതിയെ കയറിപ്പിടിച്ച പ്രതി ടോയ്‌ലറ്റിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി കുതറിമാറി രക്ഷപ്പെടുകയും സഹയാത്രികർ ഉടൻ തന്നെ റെയിൽവേ അലർട്ടിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആർ.പി.എഫ് സംഘം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എ.എസ്.ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ഏറെ ശ്രമപ്പെട്ട് മൽപിടുത്തത്തിലൂടെയാണ് അക്രമാസക്തനായ പ്രതിയെ കീഴടക്കിയത്. മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ് പരുക്കേറ്റ കാസർകോട് സ്വദേശിയായ ശശി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910