19 October, 2026 11:56:32 AM
കെ സുധാകരനെ പുകച്ചു പുറത്ത് ചാടിച്ചതു പോലെ എന്നെയും ഒറ്റപ്പെടുത്താനാണ് ശ്രമം- അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ ലക്ഷ്യം വെച്ച് രൂക്ഷ വിമർശനവുമായി യുഡിഎഫ് അടൂർ പ്രകാശ്. കെ സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിച്ചത് പോലെ യുഡിഎഫ് കൺവീനറെയും ഇത് പോലെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം ഉണ്ടോയെന്ന് താനും സംശയിക്കുന്നുവെന്നാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം. 'കൗമുദി ചാനലിന്' നൽകിയ അഭിമുഖത്തിലായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ തുറന്ന് പറച്ചിൽ. ഈ പോക്ക് കാണുമ്പോൾ യുഡിഎഫ് കൺവീനറെ ഒറ്റപ്പെടുത്താൻ ഒരു ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നു എന്നായിരുന്നു ചോദ്യത്തിന് ഉത്തരമായി അടൂർ പ്രകാശ് പറഞ്ഞത്. ഇതിൻ്റെ തുടർച്ചായായാണ് കെ സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തിയത്. 'കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് ആയിരുന്നു, അദ്ദേഹത്തെ ഒറ്റപ്പെടുത്തി അദ്ദേഹത്തെ ഒരു രീതിയിൽ കൊണ്ടുവന്ന് എത്തിച്ചാണ് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കുന്നത്. അത് ഇന്നയാൾ പുകച്ച് പുറത്ത് ചാടിച്ചു എന്ന് ഞാൻ പറയുന്നില്ല. സുധാകരനെപ്പോലെ ഒരാളെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് യഥാർത്ഥത്തിൽ പുകച്ച് ചാടിച്ചു' എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂർ പ്രകാശ് തുറന്നടിച്ചു.






