27 August, 2026 09:33:48 AM


യുഎഇയില്‍ വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം



ദുബൈ: യുഎഇയില്‍ വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. യുഎഇയിലെ അല്‍ ഐനില്‍ വീടിന് സമീപം കളിക്കുന്നതിനിടെ വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് എട്ടുവയസുകാരനായ വലീദ് ഖാലിദ് ആണ് മരിച്ചത്. സഹോദരനൊപ്പം വീടിന് സമീപത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വാട്ടര്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്തിനരിക്കെയാണ് വാലിദിന്റെ മരണമെന്ന് പിതാവ് പറഞ്ഞു. വാലിദിന്റെ അപ്രതീക്ഷിത മരണം കുടുംബത്തേയും സഹപാടികളേയും അധ്യാപകരേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തുന്നു എന്നും പറഞ്ഞു. എന്നാല്‍ വാട്ടര്‍ കൂളറില്‍ എങ്ങനെ വൈദ്യുതി പ്രവഹിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916