25 July, 2026 08:48:33 AM
ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തി അമേരിക്ക

വാഷിംഗ്ടൺ ഡി.സി.: ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് വ്യാപാര നിയമത്തിലെ (1974) സെക്ഷൻ 301 പ്രകാരമുള്ള പുതിയ തീരുവ ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയ്ക്കിത് 10 ശതമാനമാണ്.
നിർബന്ധിത തൊഴില്‍ ഉപയോഗിച്ച് നിർമ്മിക്കുന്ന വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടെന്നാണ് ട്രംപിന്‍റെ കണ്ടെത്തല്‍. അർജന്‍റീന, മെക്സിക്കോ, കാനഡ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങള്‍ക്കും 10 ശതമാനമാണ് തീരുവ. എന്നാല്‍ ചൈന, യൂറോപ്യൻ യൂണിയൻ, യു.കെ, ജപ്പാൻ തുടങ്ങിയവർക്ക് 12.5 ശതമാനം ചുമത്തി. അതേ സമയം എണ്ണ, വാതകം, വളം, വ്യാപാര കരാറുകളാല്‍ സംരക്ഷിക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് തീരുവ ബാധിക്കില്ല.





