02 July, 2026 01:45:13 PM
യുക്രെനിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യാപക ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മണിക്കൂറുകളോളം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ കീവിലെ പത്ത് ജില്ലകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. പ്രീമിയർ പാലസ്, സിറ്റിഹോട്ടൽ റെസിഡൻസ് തുടങ്ങിയ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന ഷെവ്ചെങ്കോ ബോളിവാർഡ് മേഖലയിൽ ഡ്രോൺ പതിച്ച് വലിയ തീപിടുത്തമുണ്ടായി. ഹോട്ടലിന്റെ മുകൾഭാഗവും മേൽക്കൂരയും പൂർണ്ണമായും കത്തിയമർന്നു.





