11 June, 2026 01:32:29 PM
ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ശൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. ഒമാന്‍ തുറമുഖമായ സോഹറില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ വടക്ക് കിഴക്കായി അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെടുന്നത്. മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഒമാന്‍ നേവി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മറ്റ് 21 ഇന്ത്യന്‍ ജീവനക്കാരെ ആദ്യം രക്ഷപ്പെടുത്തിയത്.





