19 May, 2026 06:11:50 PM


ധവളപത്രം പുറത്തിറക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു; കെ എം ചന്ദ്രശേഖർ അധ്യക്ഷൻ



തിരുവനന്തപുരം: സംസ്‌ഥാനത്തിൻ്റെ സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ ഡോ. കെ.എം ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ധനവകുപ്പ് ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം.

മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖരൻ സമിതിയുടെ ചെയർമാനും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ കൺവീനറുമാണ്. സാമ്പത്തിക വിദഗ്‌ധൻ ഡോ. നാരായണ, സിഡിഎസ് ഡയറക്ട‌ർ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922