16 October, 2026 02:21:49 PM


സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്



കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബർ മൂന്ന് മുതൽ സർവീസുകൾ പൂർണമായി നിർത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടന കൊച്ചിയിൽ പ്രഖ്യാപിച്ചു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിമൂലം ബസുടമകൾക്കുണ്ടാകുന്ന കനത്ത സാമ്പത്തിക നഷ്ടം പരിഹരിക്കുക, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് പ്രധാന ബസുടമ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മിനിമം ബസ് ചാർജ് 20 രൂപയാക്കി ഉയർത്തുക, വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് 10 രൂപയായി വർധിപ്പിക്കുക എന്നിവയും ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920