03 March, 2026 04:14:37 PM
ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂചലനവും. ഗെരാഷ് മേഖലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാന്റെ തെക്കൻ മേഖലയാണിത്. ഉപരിതലത്തിൽനിന്നും പത്ത് കിലോമീറ്ററോളം താഴ്ച്ചയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവെ(യുഎസ്ജിഎസ്) വ്യക്തമാക്കി. ഭൂചലനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലാണ് ഭൂചലനമുണ്ടായത്.





