07 August, 2025 07:48:25 PM
പാലായിൽ കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം; പ്രതിയുടെ ജാമ്യം നിഷേധിച്ച് കോടതി

പാലാ: ജാമ്യം നിഷേധിച്ച് കോടതി. കഴിഞ്ഞ ദിവസം രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആകുന്നതിനും ഇടയായ സംഭവത്തിൽ റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന ചന്ദൂസ് (24) S/o ത്രിജി, ചെറുവിള വീട് നെടുങ്കണ്ടം പി.ഒ ഇടുക്കി എന്നയാൾ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിൽ വാദം കേട്ട ബഹു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ ഇന്നേ ദിവസം(07.08.2025) തള്ളിയിട്ടുള്ളതാണ്.