30 July, 2025 04:07:44 PM
തീക്കോയിയിൽ ഹോട്ടൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

ഈരാറ്റുപേട്ട: തീക്കോയിയിൽ വാടക മുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. കൈ ഞരമ്പു മുറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.