29 July, 2025 03:49:32 PM


പാലാ റിവർ വ്യൂ റോഡിൽ ആർ വി പാർക്കിൽ മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണു അപകടം



പാലാ: പാലാ റിവർ വ്യൂ റോഡിൽ  ആർ വി പാർക്കിൽ മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണു അപകടം. ഒഴിവായത് വൻ ദുരന്തം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. മരം വീണ് കാറിനും നാശനഷ്ടങ്ങളുണ്ടായി. കാർ യാത്രക്കാർ രക്ഷപ്പെട്ടതും അത്ഭുതകരമായി. അപകടം ജെ സി ബി ഡ്രൈവറുടെ അശ്രദ്ധ മൂലം എന്ന്  പരാതി. ഇന്ന് ഉച്ചകഴിഞ്ഞു 1.40 ന് ആണ് സംഭവം. ജെസിബി ഡ്രൈവർ അശ്രദ്ധമായി മണ്ണ് മാറ്റിയതാണ് അപകടത്തിന് കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K