28 March, 2025 08:49:48 PM


കാപ്പ കേസ് പ്രതി ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ അറസ്റ്റിൽ



ഈരാറ്റുപേട്ട : നിരവധി മോഷണക്കേസിലെ പ്രതി ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ അറസ്റ്റിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ ഹക്കീം മകൻ അഫ്സൽ ഹക്കീംനെയാണ് ഈരാറ്റുപേട്ട പോലീസ് ഇന്ന് (28.03.25)അറസ്റ്റ് ചെയ്തത്. പിടിച്ചു പറികേസുകളിലും കാപ്പ ചുമത്തി നാടുകടത്തലിനും വിധിക്കപ്പെട്ടയാളാണ് പ്രതി. ഈരാറ്റുപേട്ട പുതിയറക്കൽ വീട്ടിൽ  മുഹമ്മദ് റഫീഖിന്റെ കടയിൽ നിന്നും 26.03.25 തീയതിയാണ് അടക്കാ മോഷണം പോയത്. പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതിയായ പ്രതി അഫ്സൽ പാലാ, ഈരാറ്റുപേട്ട, കടുത്തുരുത്തി, തിടനാട്, കറുകച്ചാൽ, പൊൻകുന്നം, മുട്ടം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണം, പിടിച്ചുപറി, അടിപിടിക്കേസുകളിലും പ്രതിയാണ്.2023 ൽ കാപ്പാ നിയമപ്രകാരം 6 മാസത്തേക്ക് ഇയാളെ നാടുകടത്തിയിട്ടുമുണ്ട്. മോഷണമുതൽ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938