27 March, 2025 03:35:07 PM


ആശമാർക്ക് ആശ്വാസമായി ബിജെപി ഭരിക്കുന്ന പാലാ മുത്തോലി ഗ്രാമപഞ്ചായത്ത്‌



പാലാ: ആശമാർക്ക് ആശ്വാസമായി മുത്തോലി ഗ്രാമപഞ്ചായത്ത്‌. ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകാൻ ബിജെപി ഭരിക്കുന്ന പാലാ മുത്തോലി പഞ്ചായത്ത്‌. നിർണ്ണായക പ്രഖ്യാപനം  പഞ്ചായത്തിന്റെ 2025 - 26 ബജറ്റിൽ. സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നൽകാൻ ആണ് പഞ്ചായത്ത്‌ ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു. ആശാ വർക്കർമാർക്ക് മാത്രമായി ബജറ്റിൽ മാറ്റി വെച്ചത് 12 ലക്ഷം രൂപയാണ്.  ഒരു വർഷം ആശ പ്രവർത്തകർക്ക് അധികമായി ലഭിക്കുന്ന എൺപത്തി നാലായിരം രൂപയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K