11 March, 2025 07:20:46 PM
ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ലാബ് അസിസ്റ്റന്‍റ് നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്(പട്ടിക ജാതി വിഭാഗം), ലാബ് അസിസ്റ്റന്‍റ്(പൊതു വിഭാഗം) തസ്തികകളിലെ ഒന്നു വീതം ഒഴിവുകളില്‍ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിടെക് ഫുഡ് പ്രോസസിംഗ്, എംഎസ്സി ഫുഡ് സയന്‍സ് ആന്‍റ് ക്വാളിറ്റി കണ്‍ട്രോള്‍, എംഎസ്സി ഫുഡ് ആന്‍റ് ന്യുട്രീഷന്‍ ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരെയാണ് ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ പരിഗണിക്കുന്നത്. പ്രതിമാസ വേതനം 25000 രൂപ. കെമിസ്ട്രി അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് ലാബ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 15000 രൂപ. രണ്ടു തസ്തികകളിലും അപേക്ഷിക്കുന്നവര്‍ക്ക് പ്രായം 2025 ജനുവരി ഒന്നിന് 36 കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
താത്പര്യമുള്ളവര്‍ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ada5@mgu.ac.in എന്ന വിലാസത്തില്‍ അയയ്ക്കണം.