27 February, 2025 10:29:02 AM
പാലായില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവർക്കും സഹായിക്കും പരിക്ക്

പാലാ: ലോഡുമായി പോയ ലോറി നിയന്ത്രണം വിട്ട് തല കീഴായ് മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കുപറ്റി. അപകടത്തിൽപ്പെട്ട ലോറി വൈദ്യുതി തൂണിൽ ഇടിച്ച് കെഎസ്ഇബി പൈക സബ് സ്റ്റേഷനിലേയ്ക്കുള്ള 33 കെവി ലൈൻ തകർന്നു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.
പാലാ-പൊൻകുന്നം റോഡിൽ പൂവരണി വായനശാലപടിയ്ക്ക് സമീപം നിരപ്പേൽ വളവിൽ ഇന്ന് രാവിലെ 5.30നായിരുന്നു അപകടം. വളവിൽ തിരിയാതെ ലോറി വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള ആക്രി സാധനങ്ങൾ കയറ്റി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനം തലകീഴായി മറിഞ്ഞ ലോറി പുരയിടത്തിലെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കുപറ്റിയ ഡ്രൈവറെയും സഹായിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.