12 February, 2025 12:48:37 PM


കോട്ടയത്ത് സ്കൂൾ ബസും സ്വകാര്യബസും കാറും കൂട്ടിയിടിച്ചു



ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിൽ വാഹനാപകടം. സ്‌കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പിണ്ണാക്കനാട് ടൗണിന് സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ സ്കൂ‌ൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന കാറും അപകടത്തിൽപ്പെടുകയായിരുന്നു. വിദ്യാർത്ഥികളെ കയറ്റുന്നതിനായി പോകും വഴിയായിരുന്നു അപകടം. ആയതിനാൽ സ്‌കൂൾ ബസ്സിൽ വിദ്യാർഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K