16 December, 2024 11:53:07 PM
എ.എസ്.ചന്ദ്രമോഹനന്‍റെ 'അരളിപ്പൂക്കള്‍' കവിത സമാഹാരം: കവര്‍ പുറത്തിറക്കി
പാലാ: എ.എസ്.ചന്ദ്രമോഹനന്‍ രചിച്ച്, മലപ്പുറം ആവ്യ പബ്ളിക്കേഷന്‍സ് പുറത്തിറക്കുന്ന `അരളിപ്പൂക്കള്‍' എന്ന കവിത സമാഹാരത്തിന്‍റെ പുറംചട്ട പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ജയന്‍ ചേര്‍ത്തല നിര്‍വ്വഹിച്ചു. ജനുവരി അഞ്ചിന് തൃശൂര്‍ എഴുത്തച്ഛന്‍ സ്മാരക ഹാളില്‍വെച്ചാണ് പുസ്തക പ്രകാശനം.
`ഇടം' ക്രിയേഷന്‍സ് പ്രസിഡന്‍റ് ആര്‍.കെ. മാമല, കടന്തേരി കവിസമാജം അഡ്മിനും ചലച്ചിത്ര പ്രവര്‍ത്തകനുമായ സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. `തിരനോട്ടം' എന്ന ടെലിഫിലിം പ്രിവ്യൂവിനോടനുബന്ധിച്ചു കല്ലറ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ `കടന്തേരി' കവി സംഗമവും കവിതാവതരണവും നടന്നു. ഫിലിം ഡയറക്ടര്‍ വിനയകുമാര്‍ പാലാ പൊന്നടയണിയിച്ച് ആദരിച്ചു.