07 December, 2024 03:18:52 PM


അറ്റകുറ്റപ്പണി; ചേർപ്പുങ്കൽ-മരങ്ങാട്ടുപള്ളി- നെല്ലിപ്പുഴ റോഡില്‍ ഗതാഗത നിയന്ത്രണം



കോട്ടയം: കിടങ്ങൂർ-കടപ്ലാമറ്റം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ-മരങ്ങാട്ടുപള്ളി-ഇടാട്ടുമന-മുണ്ടുപാലം-നെല്ലിപ്പുഴ പ്രാർഥനാഭവൻ റോഡിന്റെ പുനരുദ്ധാരണനടപടികൾ നടക്കുന്നതിനാൽ ഡിസംബർ ഏഴുമുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയെന്ന്് പിഎംജിഎസ്്‌വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആധുനിക സാങ്കേതികവിദ്യയായ ഫുൾ ഡെപ്ത് റിക്ലമേഷൻ രീതിയിലാണ് അറ്റകുറ്റപ്പണികൾ. അറ്റകുറ്റപ്പണി ഡിസംബർ ഏഴിന് ആരംഭിച്ചു. ഈ പണികൾ പൂർത്തിയാകുന്നതുവരെ ഗതാഗതം അനുവദിക്കില്ല. പണി പൂർത്തിയായ ഭാഗങ്ങളിൽ ഏഴുദിവസം കഴിഞ്ഞു ചെറുവാഹനങ്ങൾക്കു സഞ്ചരിക്കാമെന്നും അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945