15 October, 2024 05:50:24 PM
പാലാ- തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
പാലാ: പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിന്‍ ആണ് അപകടത്തിൽ മരിച്ചത്. 71 വയസ്സായിരുന്നു. പ്രവിത്താനം ടൗണിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.
കോട്ടയ്ക്കലില്‍ നിന്നും ഈന്തപ്പഴവുമായി വരികയായിരുന്നു ലോറി. സ്‌കൂട്ടര്‍ റോഡിന് മറുവശത്തേയ്ക്ക് തിരിക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു. വേഗതയിലെത്തിയ ലോറി ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിനെ ഇടിച്ചാണ് നിന്നത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.