04 October, 2024 04:07:28 PM


ലൈംഗികാതിക്രമക്കേസ്: ഇടവേള ബാബു അന്വേഷണ സംഘത്തിനുമുന്നിൽ



കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായി. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ആലുവ സ്വദേശിനിയുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യം ചെയ്യൽ.

കേസില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുന്നതിനാണ് പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യുന്നത്.ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948