15 October, 2026 12:59:18 PM
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: നെടുമ്പാശ്ശേരിയില് അമിതവേഗതയില് പാഞ്ഞ മിനി കൂപ്പര് ഇടിച്ച് സ്കൂട്ടര് യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കനത്ത സുരക്ഷയിലാണ് 19കാരനായ പ്രതി സുഹൈലുമായി പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോണ്സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. എറണാകുളം റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.






