28 August, 2024 07:49:53 PM


സ്‌നേഹദീപം 46-ാം സ്‌നേഹവീടിന്‍റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു



കൊഴുവനാല്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 46-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം കൊഴുവനാല്‍ പഞ്ചായത്തിലെ തോടനാലില്‍ തുടക്കം കുറിച്ചു. കേരളാ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ പി.സി. ജോണ്‍ പൊന്നുംപുരയിടം ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. കൊഴുവനാല്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 24-ാം സ്‌നേഹവീടാണിത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍മാരായ മെര്‍ലിന്‍ ജെയിംസ്, ആനീസ് കുര്യന്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിയ്ക്കാപ്പറമ്പില്‍, ജെയിംസ് കോയിപ്ര, സജി തകിടിപ്പുറം, സുദര്‍ശന്‍ കുരുന്നുമല, റ്റി.സി. ശ്രീകുമാര്‍ തെക്കേടത്ത്, സിബി പുറ്റനാനിക്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷാജി വളവനാല്‍, ബേബി പരിന്തിരി, പി.കെ. തോമസ് പൂവത്തിനാല്‍, ജോസ് എറകോന്നി, തോമസ് പെല്ലാനിക്കല്‍, എമ്മാനുവല്‍ പാറക്കുളങ്ങര, സാമുവല്‍ മുതിരക്കാല, ജോര്‍ജ് പാറത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K