22 July, 2024 04:36:58 PM


ഈരാറ്റുപേട്ട മൂന്നിലവിൽ കടവ് പുഴ ഭാഗത്ത് യുവാവ് മുങ്ങി മരിച്ചു



പാലാ: ഈരാറ്റുപേട്ട മൂന്നിലവിൽ കടവ് പുഴ ഭാഗത്ത് യുവാവ് മുങ്ങി മരിച്ചു. കൊല്ലം കല്ലട സ്വദേശി അഖിലാണ് മുങ്ങി മരിച്ചത്. 27 വയസായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പി എസ് സി കോച്ചിംഗ് സെൻ്ററിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഖിൽ.

സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പം ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് മൂന്നിലവ് കടവുപുഴ ഭാഗത്തേക്ക് എത്തിയത്. ഇവിടെ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും, നന്മ കൂട്ടം ടീം എമർജൻസി പ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K