18 July, 2024 07:12:24 PM
കിടങ്ങൂര്‍ സ്‌കൂളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി

പാലാ: കിടങ്ങൂരിൽ സ്‌കൂളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. ഇടുക്കി വള്ളിയാമറ്റം സ്വദേശി കരുമാടി എന്ന് വിളിപ്പേരുള്ള പ്രദീപ് കൃഷ്ണനാണ് പിടിയിലായത്. കിടങ്ങൂർ പോലീസ് പ്രതിയെ സ്‌കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളിലാണ് കഴിഞ്ഞ ജൂൺ 26നായിരുന്നു മോഷണം. ലയത്തിൽ നിന്നും മോഷ്ടിച്ച കമ്പി ഉപയോഗിച്ച് താഴ് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയ്ക്കുള്ളിൽ ഡപ്പികളിലായി സൂക്ഷിച്ചിരുന്ന 5000-ത്തോളം രൂപയാണ് കവർന്നത്. നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള പ്രദീപിനെതിരെ ഇടുക്കിയിലും ഈരാറ്റുപേട്ട യിലും 6 കേസുകൾ വീതവും അയർക്കുന്നത്ത് നാലും പാലായിൽ 2 കേസുകളും നില വിലുണ്ട്. തൊടുപുഴ മുട്ടത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ കിടങ്ങൂരിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.






