16 July, 2024 01:30:20 PM
കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു
കൊച്ചി: കോമഡി വേഷങ്ങളിലൂടെ സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധ നേടിയ താരം കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടില്‍ വൈകിട്ട് നാലു മണിക്ക് ഭൗതിക ശരീരം എത്തിക്കും. നാളെ പന്ത്രണ്ട് മണിക്കാണ് സംസ്‌കാരം.വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് കുളപ്പുള്ളി ലീല. ലീല കൃഷ്ണകുമാര്‍ എന്നാണ് യഥാര്‍ഥ പേര്.
കസ്തൂരിമാന്‍, പുലിവാല്‍ കല്യാണം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളില്‍ കുളപ്പുള്ളി ലീല ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്നു. ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പ്രതിസന്ധികള്‍ നിറഞ്ഞു നിന്ന ജീവിതത്തിലുടനീളം അമ്മയായിരുന്നു തന്റെ ധൈര്യമെന്ന് പല വേദികളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. പരേതനായ കൃഷ്ണകുമാര്‍ ആണ് നടിയുടെ ഭര്‍ത്താവ്. രുഗ്മിണിയും വേര്‍പിരിഞ്ഞതോടെ ചെറിയപ്പിള്ളിയിലെ വീട്ടില്‍ ഇനി ലീല തനിച്ചാണ്.