02 July, 2024 12:10:33 PM


പാലാ നഗരസഭാ ചെയർമാന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം



പാലാ: പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ചെയർമാനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെ പാലാ മാർക്കറ്റിന് സമീപത്തു വച്ചായിരുന്നു അപകടം.

പാലാ രാമപുരം റൂട്ടിൽ ഓടുന്ന ദേവമാതാ ബസ് ആണ് ചെയർമാൻ്റെ വാഹനത്തിന് പിന്നിൽ ഇടിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചെയർമാന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ചെയർമാൻ രാവിലെ മുനിസിപ്പൽ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബസ് യാത്രക്കാരനായിരുന്ന കരൂർ സ്വദേശി രാധാകൃഷ്ണനാണ് ഷാജു.വി. തുരുത്തനെ ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചത്.  പാലാ ട്രാഫിക് എസ്. ഐ. ബി. സുരേഷ് കുമാറും സംഘവും ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K