12 June, 2024 11:58:45 AM
പാലായിൽ ജോസ് കെ മാണിക്കെതിരെ പൗരാവലിയുടെ പേരില്‍ ഫ്ലക്സ് ബോർഡ്
പാലാ: രാജ്യസഭാ അംഗമായി മത്സരിക്കുവാൻ ഇന്ന് നാമനിർദ്ദേശ പത്രിക നൽകുന്ന ജോസ് കെ മാണിക്ക് എതിരെ ഫ്ലക്സ് ബോർഡ്. പാല നഗരത്തിൻ്റെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്നാണ് ബോർഡ്. പാലാ പൗരാവലിയുടെ പേരിലുള്ള ഫ്ലക്സ് ബോർഡിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്.
ചില ആളുകളുടെ താല്പര്യങ്ങൾ ആണ് തനിക്കെതിരെയുള്ള നടപടി - ബിനു പുളിക്കകണ്ടം
ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിൽ എടുത്താണ് തനിക്കെതിരെയുള്ള സിപിഎം നടപടി എന്ന് പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണിയുടെ സമ്മർദ്ദത്തിനു വഴങ്ങി ആണ് തനിക്കെതിരെ നടപടി എടുത്ത് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. രാഷ്ട്രീയം അഭയം തേടി വന്ന ജോസ് കെ മാണിയെ സംരക്ഷിക്കുന്ന നയമാണ് പാർട്ടി സ്വീകരിച്ചത്. പാർട്ടിയുടെ വെറും ഒരു ബ്രാഞ്ച് അംഗത്തെ വേണോ അതോ ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ മാണിയെ വേണോ എന്ന് സ്വാഭാവികമായും ചിന്തിച്ചിട്ടുണ്ടാവും.ജോസ് കെ മാണിക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും
സിപിഎം തീരുമാനങ്ങളെ വിമർശിക്കുന്നില്ലന്നും ബിനു പറഞ്ഞു.