21 February, 2024 10:57:20 AM
പാലാ ചേർപ്പുങ്കൽ സമാന്തര പാലം; ഉദ്ഘാടനം നാളെ
പാലാ: ചേർപ്പുങ്കലിലെ പുതിയ പാലം നാളെ തുറക്കുന്നു. നാളെ വൈകിട്ട് 4നു മന്ത്രി പി .എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ തുടങ്ങിയവർ പങ്കെടുക്കും.
കിടങ്ങൂർ പാലാ റോഡിൽ ചേർപ്പുങ്കൽ ജംക്‌ഷനിൽ നിന്ന് കൊഴുവനാലിലേക്കുള്ള റോഡിൽ നിലവിലുള്ള പാലത്തിനു സമാന്തരമായാണു പുതിയ പാലം നിർമിച്ചത്. കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്.നിർമാണച്ചെലവ് 9.45 കോടി രൂപയാണ്.