16 February, 2024 07:51:42 PM


തിടനാട് മെഡി. ലാബോറട്ടറി ഉദ്ഘാടനവും മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി



പാലാ : തിടനാട് ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ലാബോറട്ടറിയുടെയും ആയിരം വനിതകൾക്കുള്ള മെൻസ്ട്രൽ കപ്പ് വിതരത്തിന്റെയും ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളൂക്കുന്നേൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലൂടെ മൂന്നു ലക്ഷം രൂപ ചെലവിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് ജോർജ്, മിനി സാവിയോ, മേഴ്സി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ
സന്ധ്യാ ശിവകുമാർ, ഓമന രമേശ്, പ്രിയ ഷിജു, ബെറ്റി ബെന്നി, ജോഷി ജോർജ്, എ.സി രമേശ്,  ഷെറിൻ ജോസഫ് പെരുമാംകുന്നേൽ, ജോസ് ജോസഫ്, മിനി ബിനോ, ലിസി തോമസ്, സുരേഷ്‌കുമാർ കാലായിൽ, സ്‌കറിയ ജോസഫ്, സെക്രട്ടറി സാജൻ, തിടനാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ് ചെമ്പൻകുളം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.പി. ബാലചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഡോ. സരിക കൃഷ്ണ മെൻസ്ട്രൽ കപ്പ് ഉപയോഗത്തെക്കുറിച്ച് വിശദീകരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K