05 February, 2024 11:25:13 AM
കളത്തൂരിൽ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു
കുറവിലങ്ങാട്: കളത്തൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സിറിയക് ജേക്കബ് അധ്യക്ഷത വഹിച്ചു.
കുറവിലങ്ങാട് എക്‌സൈസ് ഇൻസ്‌പെക്ടർമാർ ബാബു മാത്യു, വീണ ടി, പോലീസ് സബ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, ലവ്‌ലിമോൾ വർഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ബിൻസി സിറിയക്, ജോർജ് കുറ്റിക്കാട്ടുകുന്നേൽ എന്നിവർ മുഖ്യാതിഥികൾ, പി ജെ മൈക്കിൾ, അബ്ദുൾ ഖാദർ നൈനാ, സണ്ണി സേവിയർ നെല്ലിതാനത്തു കലായിൽ, ജോസഫ് പീ ടി, മാത്യു സെബാസ്റ്റ്യൻ, ഡോ ബിൻഷാദ്, കെ സി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.