02 February, 2024 06:26:52 PM
മോഷണ കേസിൽ വള്ളിച്ചിറ സ്വദേശി യുവാവ് പാലായിൽ അറസ്റ്റിൽ
പാലാ : ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പാറമട ഭാഗത്ത് കിഴക്കേച്ചേണാൽ വീട്ടിൽ സാജു ജോസഫ് (46) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുടക്കച്ചിറ സ്വദേശിയുടെ വീടിന്റെ മുറ്റത്തും പറമ്പിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍, പിവിസി പൈപ്പ് മുതലായ സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിന്‍ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ അരുൺകുമാർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ 2022ൽ അയൽവാസിയുടെ ആടിനെ മോഷ്ടിച്ച കേസിലും പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.