08 December, 2023 04:44:32 PM
എം ജി യൂണിവേഴ്സിറ്റി ഗവേഷണ പദ്ധതിയില്‍ ഫീല്‍ഡ് വര്‍ക്കര്‍: ഇപ്പോള്‍ അപേക്ഷിക്കാം
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സെര്‍ബ് പ്രോജക്ടിലെ ഗവേഷണ പദ്ധതിയില്‍ ഫീല്‍ഡ് വര്‍ക്കറുടെ ഒരു താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തില്‍ സാമൂഹിക സ്ഥാപനങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്വാധീനം എന്നതാണ് പഠന വിഷയം.
പ്രതിമാസ ശമ്പളം 19800 രൂപ. സോഷ്യല്‍ സയന്‍സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട അംഗീകൃത അക്കാദമിക് രംഗത്ത് ഒരു വര്‍ഷത്തെ ഫീല്‍ഡ് വര്‍ക്ക് പരിചയം, എംഎസ് ഓഫീസ് ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം, മലയാളം, ഹിന്ദി, ബംഗാളി, അസമീസ്, മറ്റ് പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ പരിജ്ഞാനം. കേരളത്തിലെ വിവിധ ജില്ലകളില്‍ താമസിച്ചു വിവരശേഖരണം നടത്തുന്നതിനുള്ള സന്നദ്ധത എന്നിവ അഭിലഷണീയം.
താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ രേഖകള്‍ സഹിതമുള്ള അപേക്ഷ 2023 ഡിസംബര്‍ 16നു രാവിലെ 11നു മുന്‍പ് serbqss@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714770906 എന്ന നമ്പറില്‍ ബന്ധപ്പെടണം.