03 February, 2020 10:08:42 PM
സൈബർ ലോ, മെഡിക്കൽ ലോ പി ജി ഡിപ്ലോമാ കോഴ്സുകളിൽ പ്രവേശനം
കൊച്ചി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, സൈബർ ലോ എന്നീ പി ജി ഡിപ്ലോമാ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ ഏകവർഷ കോഴ്സിൽ അവധി ദിവസങ്ങളിലാണ് ക്ലാസ്സുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം . അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 10. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും നുവാൽസ് സൈറ്റിൽ ( www.nuals.ac.in ) ഉണ്ട്.