10 June, 2020 06:44:51 PM


കോവിഡ് വ്യാപനത്തിനിടയിലും നുവാൽസിൽ റെക്കോർഡ് പ്ലേസ്മെന്‍റ്



കൊച്ചി: ദേശീയ നിയമസർവ്വകലാശാലയായ നുവാൽസിൽ 2020 ബാച്ചിലെ 31 കുട്ടികൾക്ക് ഇതിനകം പ്ലേസ്മെന്‍റ് കിട്ടി. കോവിഡ് ലോകമെങ്ങും പടരുന്നതിനിടയിലും ഈ നേട്ടം കൈവരിക്കാനായത് കുട്ടികളുടെ കഴിവും പ്ലേസ്മെന്റ് സെല്ലിന്റെ മികച്ച പ്രവർത്തനവും കൊണ്ടാണ്. ഐ സി ഐ സി ഐ ബാങ്ക് , ഫെഡറൽ ബാങ്ക് , ഏർണെസ്ട് ആൻഡ് യങ്, വാഡിയ ചാണ്ടി തുടങ്ങിയ സ്ഥാപനങ്ങളാണ് കുട്ടികൾക്കു പ്ലേസ്മെന്റ് ഓഫർ നൽകിയത്.  


രണ്ടു ബിരുദ കുട്ടികൾക്ക് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും എഡിൻബറോ യൂണിവേഴ്‌സിറ്റിയിലും  എൽ എൽ എം പ്രവേശനവും ലഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ഡസനോളം സ്ഥാപനങ്ങൾ സ്ഥാപന സന്ദർശനം നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത വർഷം ഇതിലും വർധിച്ച തോതിൽ പ്ലേസ്മെന്റ് പ്രതീക്ഷിക്കുന്നതായി വൈസ് ചാൻസലർ ഡോ കെ സി സണ്ണി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K