05 July, 2020 10:58:33 PM
എം.ജി. സർവകലാശാല: തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന നാളെ (6.07.2020 തിങ്കൾ) മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.