25 June, 2020 08:15:53 PM


എം.ജി.യിൽ കർശന സന്ദർശക നിയന്ത്രണം; പ്രവേശനം അറിയിപ്പ് ലഭിച്ചവർക്ക് മാത്രം



കോട്ടയം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ കർശന സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്കും വിവിധ ആവശ്യങ്ങൾക്കും സർവകലാശാലയിൽ നിന്ന് അറിയിപ്പ് നൽകിയവർക്ക് മാത്രമേ പ്രവേശനം നൽകൂ. മറ്റ് സന്ദർശകരെ അനുവദിക്കില്ല. സർവകലാശാലയുടെ വിവിധ സേവനങ്ങൾ ഓൺലൈനായി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു. ഓൺലൈനായി ലഭ്യമാകാത്തവയ്ക്കുള്ള അപേക്ഷകൾ ഇമെയിലായി (ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in) നൽകാവുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K